നമ്മൾ എല്ലാ മലയാളികളും ചെറുപ്പം മുതൽ കണ്ടു വരുന്ന ഒന്നാണ് കഥകളി . കഥകളി കഥകളി എന്ന കലാരൂപം ഇന്ത്യയിലെ 9 ക്ലാസിക്കൽ നിർത്തങ്ങളിൽ ഒന്നാണ്. ഈ കലാരൂപത്തിന്റെ ജനനം നമ്മൾ എല്ലാവര്ക്കും അറിയുന്ന പോലെ നമ്മുടെ സ്വന്തം നാടായ കേരളത്തിൽ ആണ് എന്ന് പ്രേത്യേകിച്ചു പറയേണ്ട ആവശ്യം ഇല്ലാലോ. പക്ഷെ നമ്മുടെ നാടിന്റെ സ്വന്തം കലാരൂപം ആണെങ്കിലും നമ്മളിൽ ഭൂരിഭാഗം മലയാളികൾക്കും എന്താണ് കഥകളി എന്ന് ശരിയായ അറിവ് ഇല്ല. ആദ്യമായി കഥകളി നേരിട്ട് കണ്ട എനിക്കും നിങ്ങൾക്കും ഒരു പിടിയും കിട്ടികാണില്ല എന്നതാണ് നമുക്ക് മുമ്പിൽ നടക്കുന്നത് എന്ന്, പക്ഷെ ഈ ഇടയ്ക്കു യൂട്യൂബിൽ കണ്ട ഒരു കഥകളി വീഡിയോ എന്നെ പല ചോദ്യങ്ങളിലും ചെന്നെത്തിച്ചു, അവർക്ക് എങ്ങനെ അവരുടെ കണ്ണുകൾ അങ്ങനെ ചലിപ്പിക്കാനാകും? എന്തുകൊണ്ടാണ് ഈ പുരുഷന്മാർ മേക്കപ്പ് ചെയ്യുന്നത്? അവരുടെ ഭാവങ്ങൾ എങ്ങനെയാണ് ഇത്ര ഉജ്ജ്വലമാകുന്നത്? ഞാൻ ഇപ്പോൾ എന്നാൽ കഴിയും വിധം കഥകളിയുടെ ഒരു ചെറിയ ഉള്ളടക്കം നൽകുകയാണ്. എന്നാൽ കാര്യത്തിലേക്കു കടക്കാം .. ഇതൊരു 500 വര്ഷം പുരാതനമായ കഥ പറയുന്ന രൂപമാണ്. കഥകളി എന്നാൽ കഥയുമായി കളിക്കുക എന്നാണ് അർഥം. ഈ ...
by Maneesh