നമ്മൾ എല്ലാ മലയാളികളും ചെറുപ്പം മുതൽ കണ്ടു വരുന്ന ഒന്നാണ് കഥകളി .
കഥകളി എന്ന കലാരൂപം ഇന്ത്യയിലെ 9 ക്ലാസിക്കൽ നിർത്തങ്ങളിൽ ഒന്നാണ്. ഈ കലാരൂപത്തിന്റെ ജനനം നമ്മൾ എല്ലാവര്ക്കും അറിയുന്ന പോലെ നമ്മുടെ സ്വന്തം നാടായ കേരളത്തിൽ ആണ് എന്ന് പ്രേത്യേകിച്ചു പറയേണ്ട ആവശ്യം ഇല്ലാലോ.
പക്ഷെ നമ്മുടെ നാടിന്റെ സ്വന്തം കലാരൂപം ആണെങ്കിലും നമ്മളിൽ ഭൂരിഭാഗം മലയാളികൾക്കും എന്താണ് കഥകളി എന്ന് ശരിയായ അറിവ് ഇല്ല.
ആദ്യമായി കഥകളി നേരിട്ട് കണ്ട എനിക്കും നിങ്ങൾക്കും ഒരു പിടിയും കിട്ടികാണില്ല എന്നതാണ് നമുക്ക് മുമ്പിൽ നടക്കുന്നത് എന്ന്, പക്ഷെ ഈ ഇടയ്ക്കു യൂട്യൂബിൽ കണ്ട ഒരു കഥകളി വീഡിയോ എന്നെ പല ചോദ്യങ്ങളിലും ചെന്നെത്തിച്ചു,
അവർക്ക് എങ്ങനെ അവരുടെ കണ്ണുകൾ അങ്ങനെ ചലിപ്പിക്കാനാകും?
എന്തുകൊണ്ടാണ് ഈ പുരുഷന്മാർ മേക്കപ്പ് ചെയ്യുന്നത്?
അവരുടെ ഭാവങ്ങൾ എങ്ങനെയാണ് ഇത്ര ഉജ്ജ്വലമാകുന്നത്?
ഞാൻ ഇപ്പോൾ എന്നാൽ കഴിയും വിധം കഥകളിയുടെ ഒരു ചെറിയ ഉള്ളടക്കം നൽകുകയാണ്.
എന്നാൽ കാര്യത്തിലേക്കു കടക്കാം ..
ഇതൊരു 500 വര്ഷം പുരാതനമായ കഥ പറയുന്ന രൂപമാണ്. കഥകളി എന്നാൽ കഥയുമായി കളിക്കുക എന്നാണ് അർഥം. ഈ കലാരൂപത്തിൽ ചെറിയ ഒരു കഥാപാത്രത്തെ അഭ്യസിക്കുന്നതിനു ഏകദേശം 10 മുതൽ 15 വർഷത്തെ പരിശീലനം ആവശ്യമായേക്കാം. കഥകളി എന്ന കലാരൂപം, രാമായണം, മഹാഭാരതം അത് പോലെ തന്നെ മറ്റു പുരാണങ്ങളിൽ ഉള്ള കഥകൾ പറയുന്ന ഒരു കലയാണ്. കഥകളി പഠിക്കുന്നതിന് അഭിനയവുമായി ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. ഈ കലാരൂപം ഭാരത് മുനിയുടെ നാട്ട്യ ശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇതിൽ 9 രീതിയിൽ രസങ്ങളും ഭാവങ്ങളും ഉണ്ട്,
Photo Credit: Manish Lakhani. (https://www.withmanish.com/)
- ശൃംഗാരം
- ഹാസ്യം
- ശാന്തം
- അദ്‌ഭുതം
- ഭയാനകം
- ബീഭത്സം
- രൗദ്രം
- കരുണം
- വീരം
ഇത് നമ്മുക്ക് അഭിമാനിക്കേണ്ടതാണോ അതോ ലജ്ജിക്കേണ്ട കാര്യമാണോ? എന്നാണ് നമ്മൾ ചിന്തിക്കേണ്ടത്. ഒരു പാരമ്പര്യം നിലനിർത്താൻ വളരെയധികം പരിശ്രമവും അർപ്പണബോധവും ആവശ്യമാണ്.
ഒരു മഹാനായ മനുഷ്യൻ ഒരിക്കൽ പറഞ്ഞു, ഇന്ത്യ എന്നത് ഇന്ത്യയെ കുറിച്ച് ഒന്നുമറിയാത്ത മഹാ വിഡ്ഢികളുള്ള ഒരു മഹത്തായ രാജ്യമാണ്.
നമുക്ക് മൗലികതയുണ്ട്, സംസ്കാരമുണ്ട്, ആധികാരികതയുണ്ട്, ഇനി വേണ്ടത് നമ്മുടെ ഇന്ത്യ എത്ര മനോഹരമാണെന്ന് കാണാൻ ഒരു കണ്ണാടിമാത്രമാണ്.
നന്ദി
Comments
Post a Comment