പഠനം മെച്ചപ്പെടുത്താൻ ചെയ്യേണ്ട മൂന്നു കാര്യങ്ങൾ
ഒരിക്കൽ അപ്പു കുറേ മുത്തുകൾ ഒരു നൂലിൽ കോർത്ത് മാല ഉണ്ടാക്കാനുള്ള ശ്രമത്തിൽ ആയിരുന്നു, പക്ഷെ കുറെ മുത്തുകൾ കോർത്തത്തിനു ശേഷവും നൂലിന്റെ മറുവശത്തിലൂടെ മുത്തുകൾ ഊരിപോയിരിക്കുന്നതായി അപ്പു കണ്ടു, ഇതെന്താ കാര്യം എന്നറിയാതെ അപ്പു വളരെ നിരാശനായി,
വീടിന്റെ ഉമ്മറത്ത് പത്രം വായിച്ചിരുന്ന അമ്മാവന്റെ എടുത്തു അപ്പു ഓടിച്ചെന്നു ചോദിച്ചു അമ്മാവാ ഞാൻ കോർക്കുന്ന മുത്തുകൾ എല്ലാം മറുവശത്തുകൂടെ ഊരിപ്പോകുന്നല്ലോ എന്താ ചെയ്യാ !!!
ഇതു കണ്ട അപ്പുവിന്റെ അമ്മാവൻ പറഞ്ഞു, മോനേ ഇതിന്റെ മറുവശത്തു നീ ഒരു കെട്ട് ഇട്ടില്ലെങ്കിൽ നീ കോർക്കുന്ന ഓരോ മുത്തും മറുവശത്തിലൂടെ അഴിഞ്ഞു പോകും അതിനാൽ നമ്മൾ ഇതിൽ ഒരു കേട്ട് ഇടേണ്ടതുണ്ട്..
ഇതു വായിക്കുമ്പോൾ നിങ്ങള്ക്ക തോന്നിയേക്കാം ഇതിപ്പോ ഇങ്ങനെ തുടങ്ങാൻ കാരണം എന്താണെന്നു .
മുകളിൽ പറഞ്ഞ കെട്ട്(knot) കൂടുതലും വിദ്യാർത്ഥികൾ പഠിച്ചത് മറക്കാനുള്ള കാരണം പഠിച്ചതിനു ശേഷം പഠിച്ച കാര്യങ്ങൾ മറന്നു പോകാതിരിക്കാനുള്ള കെട്ട്(knot) അവർ ഇടുന്നില്ല എന്നതാണ്, അപ്പു നൂലിന്റെ മറുവശത്തു കെട്ടു ഇടാത്തതിനാൽ അവന്റെ മുത്തുകൾ ചോർന്നുപോയിരുന്നു, അത് പോലെ തന്നെ നമ്മൾ പഠിക്കുന്നതും നമ്മുടെ മെമ്മറിയിൽ ശേഖരിക്കുന്ന ഓരോ വിവരവും കെട്ട്(knot) ഇട്ടു വെച്ചിട്ടില്ലെങ്കിൽ ഇതുപോലെ തന്നെ കുറച്ചു സമയത്തിന് ശേഷം ചോർന്നു പോകും.
ഇവൻ എന്താ ഈ പറയുന്നേ? നൂലിൽ കെട്ടു ഇടുന്നതുപോലെ തലച്ചോറിൽ എങ്ങനെ നമ്മൾ കെട്ടിടും എന്നല്ലേ ഇപ്പോൾ നിങ്ങൾ ആലോചിക്കുന്നത്
എല്ലാ വിദ്യാർത്ഥികളും അവരാൽ കഴിയുന്ന വിവരങ്ങൾ തന്റെ തലച്ചോറിൽ ശേഖരിച്ചുകൊണ്ടിരിക്കുന്നു പക്ഷെ അവർ മൈൻഡിൽ ശേഖരിക്കുന്ന വിവരങ്ങൾ അത്രയും വേഗം തന്നെ മറന്നും പോകുന്നു, അതിന്റെ മെയിൻ കാരണം MIND MEMORY KNOT ഇടാൻ അവർ വിട്ടുപോകുന്നതാണ്. ഇന്ന് നമുക്ക് എങ്ങനെ MEMORY KNOT ഇടാം എന്ന് പഠിക്കാം അതിൽ നിന്ന് പഠിച്ച കാര്യങ്ങൾ നമ്മൾ എങ്ങനെ ഓർത്തു വെക്കാം എന്നും പഠിക്കാം അതും തെളിയിക്കപ്പെട്ട ശാസ്ത്രീയ രീതിയിൽ.
അതിനു വേണ്ടിയുള്ള ഐഡിയ നാം Peter C Brown ന്റെ
"Make it Stick "The Science of Successful learning"
എന്ന ബുക്കിൽ നിന്ന് പഠിക്കാം,
വരൂ കാര്യത്തിലേക്കു കടക്കാം
കൂടുതലും വിദ്യാർത്ഥികൾക്ക് ഓർമ കേട്ട് ഇടാൻ അറിയുന്നില്ല, അവർ കരുതുന്നതു പഠനം എന്നാൽ നമ്മുടെ മെമ്മറിയിൽ ഇൻഫർമേഷൻ നിറക്കുക എന്നത് മാത്രമാണ് എന്നാണ്, പക്ഷെ ഈ ശീലം ഉള്ളവർക്ക് പഠനത്തിന് ശേഷം കുറച്ചു സമയം കഴിഞ്ഞാൽ പഠിച്ചതിൽ പകുതിയും ഓർമയുണ്ടാകില്ല. എന്നാൽ പഠനത്തിൽ ഒന്നാമത് എത്തുന്നവർക്കറിയാം പഠനം പൂർത്തിയാകുന്നത് നമ്മൾ ഒരു കാര്യം പേടിച്ചു കഴിഞ്ഞതിനു ശേഷം ബ്രൈനിൽ നിന്ന് അതിനെ പുറത്തെടുക്കുമ്പോഴാണ്, ഗവേഷണം പറയുന്നത് പഠിച്ചതിനു കുറച്ചു സമയം കാഞ്ഞാൽ നാം 70% കാര്യങ്ങൾ മറന്നു പോകുന്നു അപ്പുവിന്റെ മാലയെ പോലെ തന്നെ നമ്മുടെ മെമ്മറിയിൽ നിന്നും അതു മാഞ്ഞു പോകുന്നു.
നമ്മുടെ ഓർമയിൽ അതിനെ എങ്ങനെ സ്റ്റോർ ചെയ്യാം എന്നതാണ് നമ്മുടെ ചോദ്യം ?
അത് വളരെ ലളിതമാണ്, നമ്മൾ ഒരു കാര്യം പഠിച്ചു മനസ്സിൽ സ്റ്റോർ ചെയ്തതിനു ശേഷം ബുക്ക് അടച്ചു പിടിച്ചു അതിനെ recall ചെയ്യാൻ ശ്രമിക്കുക, എന്ന് വെച്ചത് നമ്മൾ പഠിച്ചതിനെ ഓർക്കാൻ ശർമിക്കുക. ഈ പ്രക്രിയ ചെയ്താൽ automatically നമ്മുടെ മെമ്മറിയിൽ കേട്ട് ആവുന്നതാണ്
|
(Source: Getty Images) |
2010 ൽ New Zealand നടന്ന ഒരു പഠനത്തിൽ മേൽ പറഞ്ഞ രീതിലിൽ കുട്ടികളെ ഒരു പാരഗ്രാഫ് കൊടുത്തു ഓർക്കാൻ പറഞ്ഞു , അതിനു ശേഷം അവർ ഓർത്തത് recall ചെയ്തപ്പോൾ 80% കുട്ടികൾക്കും പഠിച്ചത് ഓർമ്മയിൽ ഉണ്ടായിരുന്നു, അതെ കാര്യം ഒരു ആഴ്ചകഴിഞ്ഞു ചോദിച്ചപ്പോൾ 50 % കുട്ടികൾക്കും ഓര്മയുണ്ടായിരുന്നു.
- Mix up the learning practice
ഇതിൽ പറയുന്നത് ഒരേ വിഷയം തന്നെ പഠിച്ചു കൊണ്ടിരിക്കുന്നതിനേക്കാൾ മിക്സ് ചെയ്തു പടിക്കുന്നതുമൂലം പഠിച്ചത് ഓർമയിൽ നിൽക്കുന്നു എന്നാണ്. ഇതും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിരിക്കുന്നു.
ഉദ്ധാഹാരണത്തിനു, കൂടുതൽ വിദ്യാർഥികൾ അവർക്കു പഠിക്കാനും ഓർമയിൽ നിൽക്കാൻ ബുദ്ധിമുട്ടുമുള്ള വിഷയമാണ് കൂടുതലും പഠിക്കാൻ സമയം ചിലവഴിക്കുന്നത്, എന്നാൽ അതിനു പകരമായി തനിക്കു ഇഷ്ടമില്ലാത്തതും ഏറ്റവും ഇഷ്ടമുള്ളതുമായ വിഷയങ്ങൾ മിക്സ് ചെയ്തു പഠിച്ചാൽ കൂടുതൽ ഫലം ചെയ്യും .
നമ്മൾ പുതിയ എന്തെങ്കിലും പഠിക്കുമ്പോൾ, പുതിയ ആശയങ്ങളോ കാര്യങ്ങളോ പഠിച്ചതിന് ശേഷം ന്യൂറോൺ ഘടന മാറുന്നതുപോലുള്ള യഥാർത്ഥ മാറ്റങ്ങൾ നമ്മുടെ തലച്ചോറിനുണ്ടാകും. പുതിയ എന്തെങ്കിലും പഠിക്കുന്നത് ബുദ്ധിമുട്ടാണ്, പക്ഷേ അത് വിലമതിക്കുന്നു.
- Explain it like you are five
പുതിയ ആശയങ്ങൾ പഠിക്കുമ്പോഴെല്ലാം, അഞ്ച് വയസുള്ള കുട്ടിക്ക് പോലും അവ മനസ്സിലാക്കാൻ കഴിയുന്നതുപോലെ ലളിതമായ രീതിയിൽ വിശദീകരിക്കാൻ കഴിയുന്നില്ലെങ്കിൽ ഞങ്ങൾ അവ ശരിയായി മനസ്സിലാക്കുകയില്ല. ലളിതമായ രീതിയിൽ വിശദീകരിക്കുന്നത് ആശയങ്ങൾ ആഴത്തിൽ മനസ്സിലാക്കാൻ നിങ്ങളെ സഹായിക്കുന്നു.
ആൽബർട്ട് ഐൻസ്റ്റൈൻ ഒരിക്കൽ പറഞ്ഞു, "നിങ്ങൾക്ക് ഇത് ലളിതമായി വിശദീകരിക്കാൻ കഴിയുന്നില്ലെങ്കിൽ, നിങ്ങൾക്ക് അത് വേണ്ടത്ര മനസ്സിലാകുന്നില്ല".
അതുകൊണ്ടാണ് ആശയങ്ങൾ വായിച്ചയുടനെ അവ ഓർമ്മിക്കുകയും ലളിതമായ വാക്കുകളിൽ വിശദീകരിക്കുകയും ചെയ്യേണ്ടത് ആവശ്യമാണ് .
ലളിതമായ ഭാഷയിൽ പറഞ്ഞാൽ, നിങ്ങൾ എന്താണോ പഠിച്ചത് അത് നിങ്ങള്ക്ക് ഒരു 5 വയസുള്ള കുട്ടിയെ പറഞ്ഞു മനസിലാക്കാൻ സാധിച്ചാൽ നിങ്ങൾ നല്ല രീതിയിൽ പഠനം പൂർത്തിയാക്കിയിരുന്നു .
ഞാൻ ഇവിടെ നിങ്ങളിൽ എത്തിക്കാൻ ശ്രമിച്ച എല്ലാ ആശയങ്ങളും നിങ്ങൾ ഉൾകൊണ്ടെന്നു വിശ്വസിക്കുന്നു. തെറ്റുകൾ പൊറുക്കുക
വായിച്ചതിനു നന്ദി നമസ്കാരം
Comments
Post a Comment