വരൂ വായനാശീലത്തിനോടൊപ്പം ഇംഗ്ലീഷും മെച്ചപ്പെടുത്താം
നമ്മളിൽ കുറേപേർ ഇംഗ്ലീഷിൽ പഠിക്കാൻ ആഗ്രഹിക്കുന്നവരാണ്
ഇപ്പോൾ ഞാൻ പറയാൻ പോകുന്ന കാര്യം, എങ്ങനെ പുസ്തകകൾ വായിച്ചുകൊണ്ടു നമുക്ക് ഇംഗ്ലീഷ് പഠിക്കാം എന്നാണ്.
“ഇത് കേൾക്കുമ്പോ നിങ്ങള്ക്ക് തോന്നാം, അല്ലാതെ തന്നെ പുസ്തകം തുറക്കുമ്പോഴേ ഉറക്കം വന്നു കണ്ണടഞ്ഞു പോകും പിന്നെയാ പുസ്തകം വായിച്ചു ഇംഗ്ലീഷ് പഠിക്കാൻ പോകുന്നെ”
എന്നാൽ ഞാൻ പറയുന്ന ചില കാര്യങ്ങൾ വായിച്ചു കഴിയുമ്പോഴേക്കും നിങ്ങൾക്കും ബുക്ക്സ് റീഡിങ് ലൂടെ ഇംഗ്ലീഷ് ലീർണിങ് സുഖകരമാക്കാം എന്ന് ഞാൻ വിശ്വസിക്കുന്നു.
വരൂ
കാര്യത്തിലേക്കു കടക്കാം
ആദ്യമായി
നമ്മൾ ചെയ്യേണ്ടത്, മലച്ചുമക്കതിരിക്ക എന്നതാണ്, ഞാൻ പറഞ്ഞു വരുന്നത്
നമ്മൾ ഇംഗ്ലീഷ് പഠനത്തിനായി നമ്മൾ തിരഞ്ഞെടുക്കുന്ന ബുക്കുകൾ വളരെ ലളിതവും രസകരമായതും ആയിരിക്കണം.
ഈ കാര്യത്തെ മുൻനിർത്തി ഇന്ന് ഞാൻ നിങ്ങൾക്കായി കുറച്ചു
പുസ്തകങ്ങൾ പരിചയപ്പെടുത്താം
5 തരത്തിലുള്ള
പുസ്തകങ്ങൾ നിങ്ങളുടെ വായനാ ശീലത്തെ വികസിപ്പിക്കാൻ സഹായിക്കാം
1.
COMIC BOOK
ചിത്രങ്ങൾ
അടങ്ങിയ പുസ്തകങ്ങൾ നമ്മൾ
ഏവർക്കും എന്നും പ്രിയങ്കരമാണ്, സ്കൂൾ പാഠപുസ്തകങ്ങളിൽ നമ്മൾ കൂടുതലും ഇഷ്ടപ്പെട്ടിരുന്നത് ചിത്രങ്ങൾ അടങ്ങിയ ചാപ്റ്ററുകളാണ്.
അതിലുള്ള
ചിത്രങ്ങൾ കണ്ടിട്ടെണ്ടിലും നമുക്ക് വായിക്കാൻ തോന്നുമായിരുന്നു.
അതിനാൽ
ആദ്യ ഘട്ടത്തിൽ തന്നെ നമ്മൾ കൂടുതലും എടുക്കേണ്ടത് ചിത്രങ്ങളാൽ നിറഞ്ഞ പുസ്‌തകങ്ങളെയാണ്.
താഴെ
കൊടുത്തിരിക്കുന്ന കോമിക് ബുക്ക്സ് അതിൽ ചിലതാണ്.
"TINKLE"
ഈ കോമിക് ബുക്കിന്റെ പ്രത്യേകത ഇതിലെ നിറങ്ങളും ചിത്രങ്ങളുമാണ്, അതിലേറെയുപരി ഇതിലെ കഥാപാത്രങ്ങൾ ആയ ശുപ്പാണ്ടിയും ചാച്ചാ ചൗധരിയും കൂടുതൽ വായനക്കാരെ ആകർഷിക്കുന്നു. നിങ്ങൾ ഒരു പുസ്‌തകം വാങ്ങാൻ പോകുനയാണെങ്കിൽ ഒരു സംശയവും കൂടാതെ നിങ്ങള്ക്ക് ഈ പുസ്‌തകം തിരഞ്ഞെടുക്കാം, ഇത് വെറും കുട്ടികളെ മാത്രമല്ല മുതിർവരുടെ ഇംഗ്ലീഷ് മെച്ചപ്പെടുത്താനും സഹായിക്കുന്നു.
"MYSTERY NOVELS"
നമ്മൾ ആദ്യമേ വായിക്കാൻ എടുക്കേണ്ടത് ഒരു വലിയ വായിച്ചു തീർക്കാൻ കൂടുതൽ സമയം എടുക്കേണ്ടിവരുന്ന പുസ്‌തകങ്ങൾ ഒരിക്കലും ആവരുത്. അതിനു പകരമായി നമ്മൾ സിമ്പിൾ ഉം വളരെ പെട്ടെന്ന് തന്നെ വായിച്ചു തീർക്കാനാകുന്നതുമായ പുസ്‌തകങ്ങൾ തിരഞ്ഞെടുക്കേണ്ടതുണ്ട്. കാരണം, ഒരു ചീറിയ പുസ്‌തകം നമ്മൾ വായിച്ചു തീർക്കുമ്പോ നമുക്ക് അടുത്ത ഒരു പുസ്‌തകം കൂടി വായിക്കാനുള്ള ആഗ്രഹം മനസ്സിൽ പൊട്ടിമുളക്കുകയും ഒരു മടിയും കൂടാതെ നമ്മൾ അടുത്ത ബുക്ക് തിരഞ്ഞെടുത്തു വായിച്ചു തുടങ്ങുകയും ചെയ്യുന്നു .
നിങ്ങൾക്കായി ചില ബുക്ക്സ് ഞാൻ താഴെ കൊടുക്കുന്നു.
ഈ ബുക്സ്‌ലെ ഓരോ പേജിലും അടുത്ത പേജിൽ എന്തെന്നറിയാനുള്ള ആകംഷ നമ്മളിൽ ഉണർത്തും വിധമാണ് വിവരിച്ചിരിക്കുന്നത് , അതുകൊണ്ടു തന്നെ നമ്മൾ ഈ ബുക്ക്സ് മുഴുവനായി വായിക്കാതെ വിടുന്ന പ്രെശ്നം തന്നെ ഉണ്ടാകാനിടയില്ല .
LOVE STORIES
സ്നേഹം ആർക്കാണ് ഇഷ്ടം ഇല്ലാത്തതു, നമ്മുടെ ജീവിതത്തിൽ ഒരു കാമുകി / കാമുകനെ കിട്ടിയാലും ഇല്ലെങ്കിലും റൊമാന്റിക് നോവലുകയിൽ നമുക്കു കണ്ടെത്താൻ കഴിയും. ചില നോവലുകളിൽ നമ്മൾ ലയിച്ചു കണ്ണീർ ഒഴുകുകയും, മനസിനെ ശാന്തമാക്കുകയും ആവാം.
താഴെ കൊടുത്തിരിക്കുന്ന രണ്ടു ബുക്കുകൾ വായിക്കാം
BIOGRAPHIES
നമ്മളിൽ കൂടുതൽ പേരും ജീവകലാചരിത്രയം വായിക്കാൻ ഇഷ്ടപ്പെടാത്തവർ ആയിരിക്കാം, എന്നാൽ ചില ജീവകലാചരിത്രങ്ങൾ അവയുടെ ലേഖകർ മൂലം വളരെ വ്യെക്തമായും വായനക്കാരെ മുഷിപ്പിക്കാത്ത രീതിയിലും എഴുതിയതിൽ നമ്മെ മുഴുവൻ ആയി വായിക്കാൻ പ്രേരിതരാക്കുന്നു. അത്തരം 2 ബുക്‌സാണ് ഞാൻ താഴെ കൊടുത്തിരിക്കുന്നത്.
ഈ പുസ്തകങ്ങൾ വായിക്കാൻ ലളിതവും പ്രചോദനാത്മകവുമാണ്
താഴെ കൊടുത്തിരിക്കുന്നവയും വളരെ രസകരമായ ബുക്‌സാണ്
വായിച്ചതിനു നന്ദി നമസ്കാരം
Comments
Post a Comment